ഗെയിം ഓഫ് ത്രോൺസ്
അവലോകനം: സാങ്കൽപിക ഭൂഖണ്ഡങ്ങളായ വെസ്റ്ററോസും എസ്സോസും പശ്ചാത്തലത്തിൽ ചിത്രീകരിച്ച പരമ്പര പ്രധാനമായും മൂന്നു പ്രമേയങ്ങളുമായാണ് പുരോഗമിക്കുന്നത്. വെസ്റ്ററോസിന്റെ ഭരണം കൈയാളുന്ന ഇരുമ്പ് സിംഹാസനം കൈക്കലാക്കാൻ ശക്തരായ രാജകുടുംബങ്ങൾ തമ്മിലുള്ള മത്സരമാണ് ഒന്ന്. സിംഹാസനത്തിൽ നിന്ന് നിഷ്കാസാതനായ മുൻ രാജാവിന്റെ പിൻഗാമികൾ സിംഹാസനം വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ ആണ് രണ്ടാമത്തെ പ്രമേയം. വെസ്റ്ററോസിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി ഭൂഖണ്ഡത്തിന്റെ വടക്ക് നിന്ന് ഉയരുന്ന വെല്ലുവിളികളും അതിനെതിരെയുള്ള ചെറുത്തുനിൽപ്പുമാണ് മൂന്നാമത്തെ പ്രമേയം.
അഭിപ്രായം